Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Self Government Election

വോട്ടെണ്ണല്‍ 258 കേന്ദ്രങ്ങളില്‍: പൂര്‍ണ ഫലം ഉച്ചയോടെ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ പൂ​ര്‍​ണ​ഫ​ലം 13ന് ​ഉ​ച്ച​യോ​ടെ ത​ന്നെ ല​ഭ്യ​മാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ഗ്രാ​മ-​ബ്ലോ​ക്ക്-​ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രേ​സ​മ​യം സ​മാ​ന്ത​ര​മാ​യി വോ​ട്ടെ​ണ്ണു​ന്ന​തി​നാ​ണ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങും. ആ​ദ്യം ത​പാ​ല്‍ വോ​ട്ടാ​ണ് എ​ണ്ണു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​പാ​ല്‍ വോ​ട്ടു​ക​ളെ​ണ്ണാ​ന്‍ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റു​ടെ ചേം​ബ​റി​നു സ​മീ​പം പ്ര​ത്യേ​ക വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം ക്ര​മീ​ക​രി​ക്കും.

ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​പാ​ല്‍ വോ​ട്ടു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കു മു​ന്നി​ലാ​ണ് എ​ണ്ണു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ ത​പാ​ല്‍ വോ​ട്ട് എ​ണ്ണു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രാ​തി​രി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ണ്ണും.

258 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബ്ലോ​ക്കു​ക​ളി​ല്‍ ഒ​രു വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം വീ​ത​മു​ണ്ടാ​കും. ഇ​തി​നു കീ​ഴി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ള്‍ ഇ​വി​ടെ എ​ണ്ണും. കോ​ര്‍​പ​റേ​ഷ​നി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ഒ​ന്നി​ലേ​റെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും.

ഇ​തു കൂ​ടാ​തെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണാ​ന്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ന് സ​മീ​പ​മാ​യി 14 കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ല​ങ്ങ​ളാ​ണ് സാ​ധാ​ര​ണ​യാ​യി വൈ​കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ചി​ല​യി​ട​ങ്ങ​ളി​ലെ​യെ​ങ്കി​ലും പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് സ​മാ​ന്ത​ര​മാ​യി ഒ​രു​ക്കു​ന്ന​ത്.

Latest News

Up